കേരളം അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും സംസ്ഥാനം നടപ്പാക്കില്ല എന്നു വിചാരിച്ച പല പദ്ധതികളും നടപ്പിലായി. അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് ഭാവിയെ കുറിച്ച പ്രത്യാശയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നാദാപുരം മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരിതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നപ്പോഴും ജനങ്ങല്‍ സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നിന്നും അങ്ങനെ ദുരന്തങ്ങളെ നമുക്ക് നേരിടാന്‍ കഴിഞ്ഞു.
സംസ്ഥാനം ജലപാത പദ്ധതി ഉടനെ നടപ്പിലാക്കും. ബേക്കല്‍ കോട്ട മുതല്‍ കോവളം വരെയാണ് ജലപാത പദ്ധതി നടപ്പിലാക്കുന്നത്. ജലപാത വരുന്നത് വഴി കേരളത്തിന്റെ ടൂറിസം മേഖല അഭിവൃദ്ധിപ്പെടുകയും കേരളത്തിലെ ജനങ്ങള്‍ക്കു തന്നെ അതിന്റെ വരുമാനം ലഭിക്കുകയും ചെയ്യുന്നു. ജലഗതാഗതം ആരംഭിക്കുന്നതിലൂടെ റോഡുകളിലെ തിരക്ക് കുറയുകയും. ഗതാഗത തടസങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.4 ഇന്റര്‍നാഷണല്‍ എയര്‍ പോട്ടിന് പുറമെ ശബരിമല വിമാനത്താവളം കൂടി കേരളം ലക്ഷ്യമിടുന്നുണ്ട്.
ശബരിമല വിമാനത്താവള വികസനത്തിന് ഫലപ്രദമായ നടപടി കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായില്ല പല തവണ സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചില്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സങ്കുചിത നിലപാട് സ്വീകരിച്ച് റെയില്‍പാത വികസന നിര്‍ദേശം കേന്ദ്രം തള്ളിക്കളഞ്ഞു സില്‍വര്‍ ലൈന്‍ എന്ന പേരില്‍ പ്രത്യേക ലൈനും കെ റെയില്‍ എന്ന പേരില്‍ പ്രത്യേക ട്രെയിനും വേണമെന്ന് കണ്ട് നേതൃത്വം കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. റെയില്‍വേ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം കേന്ദ്രവും പ്രതിപക്ഷവും ഒന്നായി പദ്ധതി എതിര്‍ത്തു, ഒന്നും കേരളത്തില്‍ നടക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
English Summary:
The Chief Minister said that the people of Kerala have hope for the future
You may also like this video: