Site iconSite icon Janayugom Online

ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം കൊടി ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി

ബിജെപിയെ ഭയന്ന് സ്വന്തം കൊടിയും, മുസ്ലീംലീഗ് കൊടിയും ഒളിപ്പിക്കുകയാണ് കോണ്‍ഗ്രസ് എന്ന് മുഖ്യമന്തിരി പിണറായിവിജയന്‍. പാപ്പരത്ത രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. കൊടി പിടിച്ച ലീഗുകാരെ തല്ലുന്നു.സിഎഎയെ പറ്റിപറഞ്ഞ പത്രം കത്തിക്കുന്നു.

പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാവുക വളരെ പ്രധാനമാണെന്നും എന്നാല്‍ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ തന്നെ എന്തൊക്കെയോ പറയുന്ന നിലയിലാണ് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.കോൺ​ഗ്രസിന്റെ പ്രകടനപത്രികയിൽ സിഎഎയെപ്പറ്റിയുള്ള കാര്യങ്ങൾ ഇല്ല എന്നത് ഞങ്ങൾ ഉയർത്തിയ ​​ഗൗരവമായ വിമർശനമായിരുന്നു. പ്രകടനപത്രിക കൃത്യമായി വായിച്ചില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നു സതീശൻ.

പ്രകടനപത്രികയിൽ സതീശൻ പറഞ്ഞ പേജിൽ സിഎഎ എന്ന വാക്ക് പോലും ഉണ്ടായിരുന്നില്ല. ശേഷം ഞങ്ങൾക്ക് സിഎഎയെപ്പറ്റി പറയാൻ മനസില്ല എന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു.നേതാക്കൻമാരുടെ മുന്നിലെത്തിയപ്പോൾ പ്രകടനപത്രികയിൽ നിന്ന് സിഎഎയെപ്പറ്റിയുള്ള ഭാ​ഗം വെട്ടിക്കളയുകയായിരുന്നു. ഇലക്ടറൽ ബോണ്ടിനെപ്പറ്റിയായിരുന്നു സതീശന്റെ പിന്നീടുള്ള ആരോപണം.

ഇലക്ടറൽ ബോണ്ടിനെ തുടക്കം മുതൽ എതിർത്തത് കമ്യൂണിസ്റ്റ് പാർടികളാണ്. വിവരങ്ങൾ പുറത്തുവന്നപ്പോൾ കൂടുതൽ പണം പറ്റിയത് ബിജെപിയും രണ്ടാമത് കോൺ​ഗ്രസുമാണ്. രാജ്യം മനസിലാക്കിയ കാര്യം മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ സതീശനേ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter says that the Con­gress is leav­ing its own flag in fear of the BJP

You may also like this video:

Exit mobile version