Site iconSite icon Janayugom Online

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

governorgovernor

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഗവർണറുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയില്‍ ഗവർണർ തെരുവിലിറങ്ങി പ്രതികരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്. 

അതേസമയം താൻ പ്രോട്ടോക്കോൾ ലംഘിക്കുന്നു എന്നത് മുഖ്യമന്ത്രിയുടെ വാദമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ഗുണ്ടകളെയും അക്രമികളെയും മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നു. കാലിക്കറ്റ് സെനറ്റ് വിഷയത്തില്‍ എസ്എഫ്ഐ നീക്കം വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്തം നിറവേറ്റാനും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും കഴിയുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. 

Eng­lish Sum­ma­ry: The Chief Min­is­ter sent a let­ter to the Cen­ter against the Governor

You may also like this video

Exit mobile version