Site icon Janayugom Online

പൊലീസ് സ്റ്റേഷനുകളിലും, ലോക്കപ്പുകളിലും ബലപ്രയോഗവും, മര്‍ദ്ദനരീതികളും നടത്തുവാന്‍ അനുവധിക്കില്ലെന്ന് മുഖ്യമന്ത്രി

ഒരു കാരണവശാലും, പൊലീസ് സ്റ്റേഷനുകളിലും, ലോക്കപ്പുകളിലും ബലപ്രയോഗവും, മര്‍ദ്ദനരീതികളും നടത്തുവാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ എന്‍ ഷംസുദ്ദീന്റെ അടിയന്തരപ്രമേയത്തിന് സഭയില്‍ മറുപടിയായി ഉത്തരം നല്‍കി.

ഈ നയത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ താനൂര്‍ പോലീസ് 01.08.2023ന്കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ പിടിച്ചെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ ( ക്രൈം നം. 855/2023 ) ആയി കേസ് രജിസ്റ്റര്‍ ചെയ്യുകുയും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ഈ കേസില്‍ കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരണപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും(ക്രൈം നം. 856/2023) താമിര്‍ ജിഫ്രിയുടെ മൃതദേഹം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും, വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.

കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്നതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 8 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസ് മേധാവിയുടെ ശിപാര്‍ശ അംഗീകരിച്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുന്നതാണ്. ഇതിനു പുറമെ മജിസ്ടീരിയല്‍ അന്വേഷണത്തിനും തീരുമാനിച്ചിട്ടുണ്ട്.

കേസിന്റെ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത സമയവും അതിനിടയായ സാഹചര്യവും പോലീസ് നടപടികളും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നവയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .മുമ്പ് വ്യക്തമാക്കിയിട്ടുള്ളതുപോലെ, പോലീസ് കസ്റ്റഡിയിലും ലോക്കപ്പിലും ആളുകള്‍ മരണമടയുന്ന സ്ഥിതിയുണ്ടായാല്‍ അത്തരം കേസുകളുടെ അന്വേഷണം സി ബി ഐ യെ ഏല്‍പ്പിക്കണമെന്ന നിലപാടാണ് ഈ സര്‍ക്കാരിനുള്ളത്.

ഈ കേസിന്റെ കാര്യത്തിലും അത്തരമൊരു സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചുവെന്ന് ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും ഷംസുദ്ദീന്‍റെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

Eng­lish Summary:
The Chief Min­is­ter will not allow the use of force and tor­ture in police sta­tions and lock-ups

You may also like this video:

Exit mobile version