Site iconSite icon Janayugom Online

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടികളെ കണ്ടുകിട്ടി

childrens homechildrens home

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഇറങ്ങിപ്പോയ ആണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് 13ഉം 15 ഉം ഇടയില്‍ പ്രായമുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ താമസസ്ഥലത്ത് നിന്നും ചാടിപ്പോയത്. ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കമ്പംമെട്ട് പോലീസ് ആനവിലാസത്ത് നിന്നും പിടികൂടി. ഇത്തരത്തില്‍ കുട്ടികള്‍ മുമ്പും ഇവിടെ നിന്നും കുട്ടികള്‍ ചാടിപ്പോയിരുന്നു. നാട്ടുകാരും പൊലീസും കൂട്ടായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുട്ടികളെ കണ്ടെത്തി തിരകെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചത്.

Eng­lish Sum­ma­ry: The chil­dren were found walk­ing out of the chil­dren’s home
You may like this video also

Exit mobile version