Site iconSite icon Janayugom Online

മന്ത്രി ആപ്പൂപ്പന്റെ വീടുകാണാനുള്ള കുരുന്നുകളുടെ ആഗ്രഹം സാധിച്ചു

മന്ത്രിയപ്പൂപ്പന്റെ വീട് കാണണമെന്നുള്ള കുരുന്നുകളുടെ ആഗ്രഹം സഫലമായി. മുള്ളറംകോട് ഗവ എല്‍പി സ്കൂകളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് കാണണമെന്ന് ആഗ്രഹമുണ്ടന്ന് കാണിച്ച് മന്ത്രിക്ക് തന്നെ കത്തയച്ചിരുന്നു. അതാണ് പൂവണിഞ്ഞത്. അവര്‍ക്ക് മധുരം നല്‍കിയാണ് മന്ത്രി സ്വീകരിച്ചത് 83 വിദ്യാര്‍ത്ഥികളാണ് മന്ത്രിക്ക് കത്തെഴുതിയത്. 

മന്ത്രി അപ്പൂപ്പന്‍ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് തങ്ങള്‍ കത്തെഴുതുന്നത് എന്ന ആമുഖത്തോടെയായിരുന്നു കുട്ടികളുടെ കത്ത്. പിന്നാലെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് കാണാന്‍ അവസരം ഒരുക്കുമോ എന്നൊരു ചോദ്യവും ഉന്നയിച്ചു. പിന്നെന്താ ഒരു ദിവസം ഇങ്ങോട്ട് വരൂ എന്ന് കുഞ്ഞുങ്ങളെ ക്ഷണിച്ചുകൊണ്ട് മന്ത്രി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. പിന്നാലെ തിയതിയും സമയവും സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ വസതിയില്‍ എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സന്തോഷം മന്ത്രി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

Exit mobile version