ചെെനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാര്‍ട്ടി കോൺഗ്രസ് ഒക്ടോബർ 16ന് നടക്കും. പോളിറ്റ് ബ്യൂറോയുടെ യോഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 19-ാമത് സിപിസി സെൻട്രൽ കമ്മിറ്റിയുടെ ഏഴാം പ്ലീനറി സെഷൻ ഒക്ടോബർ ഒൻപതിന് ചേരാനും യോഗം തീരുമാനിച്ചു.
അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനത്തിൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മൂന്നാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നേതൃനിരയെയും തെരഞ്ഞെടുക്കും. രാജ്യത്തുടനീളമുള്ള 2,300ഓളം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
English Summary: The Chinese Communist Party Congress in October
You may like this video also