കൊക്കെയ്ന്‍ കേസില്‍ നടന്‍ കൃഷ്ണയെ തമിഴ്‌നാട് പോലീസ് കേരളത്തിൽ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നേരത്തെ നടന്‍ ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. നുങ്കമ്പാക്കം പൊലീസ് ആണ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, കേസില്‍ നടന്‍ ശ്രീകാന്തിനെ ജൂലായ് ഏഴു വരെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയെന്ന തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പല താരങ്ങള്‍ക്കും ശ്രീകാന്ത് കൊക്കെയ്ന്‍ നല്‍കിയതായി വിവരമുണ്ട്. തമിഴ്നാടിനകത്തും പുറത്തുമായുള്ള മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
കൊക്കെയ്ന്‍ കേസ്; നടന്‍ കൃഷ്ണ അറസ്റ്റില്‍

