Site iconSite icon Janayugom Online

സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ല; വിന്‍സി അലോഷ്യസ്

സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് നടി വിന്‍സി അലോഷ്യസ്. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണ്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ല. നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞു. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കുമെന്നും വിൻസി വ്യക്തമാക്കി. സൂത്രവാക്യം സിനിമയുടെ സൈറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നുവെന്നായിരുന്നു വിന്‍സിയുടെ പരാതി.

Exit mobile version