കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്ന് ഇന്ദിരയുടെ സഹോദരന്‍ സുരേഷ് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.
മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടു പോകുകയാണ് സമരക്കാര്‍ ചെയ്ത്തത്. ഇനി അത്തരമൊരു പ്രതിഷേധത്തിനില്ല.വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ട്. മന്ത്രിമാരുമായി സംസാരിച്ചുവെന്നും സർക്കാരിന്റെ ഇടപെടലിൽ തൃപ്തരാണെന്നും സുരേഷ് പറഞ്ഞു.സംഭവത്തിൽ ഇന്നലെത്തന്നെ അടിയന്തര നടപടിക്ക് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് വീട്ടമ്മയുടെ മരണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇതിനിടെ സംഭവത്തിൽ അടിയന്തര യോഗം ചേരാനും പ്രദേശത്ത് പ്രത്യേകം ടീമിനെ നിയോഗിച്ച് പട്രോളിംഗും ശക്തിപെടുത്തുവാനും മുഖ്യ വനം മേധാവിക്ക് വനം മന്ത്രി നിര്‍ദേശം നല്‍കി. മരിച്ച ഇന്ദിരയുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നഷ്ട പരിഹാരവും നല്‍കാന്നും മന്ത്രി നിര്‍ദേശിച്ചു. പ്രദേശത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചു.
English Summary:
The Congress is taking advantage of the incident of killing an elderly woman in a katana attack, brother
You may also like this video: