Site iconSite icon Janayugom Online

കരാറുകാരന്‍ കൈക്കൂലി നല്‍കിയില്ല; ബിജെപി പ്രവര്‍ത്തകര്‍ റോഡ് കുത്തിപ്പൊളിച്ചു

BJPBJP

റോഡ് അറ്റകുറ്റപ്പണി നടത്തിയ കരാറുകാരന്‍ കൈക്കൂലി നല്‍കിയില്ലെന്ന് ആരോപിച്ച് യുപിയില്‍ ബിജെപി എംഎല്‍എയുടെ അനുയായികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ചതായി പരാതി. 

ഷാജഹാന്‍പൂരില്‍ നിന്നും ബുദാനിലേക്കുള്ള റോഡില്‍ പൊതുമരാമത്തു വകുപ്പ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വിവാദമായത്. കത്രയിലെ ബിജെപി എംഎല്‍എ വീര്‍ വിക്രം സിങ്ങിന്റെ അനുയായികളാണ് റോഡ് കുത്തിപ്പൊളിച്ചതെന്ന് കരാറുകാരന്റെ പരാതിയില്‍ പറയുന്നു. എംഎല്‍എയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് ജഗ് വീര്‍ സിങ് എന്നയാള്‍ കമ്പനിയില്‍ നിരവധി തവണ വന്നു. റോഡു പണിയുമായി ബന്ധപ്പെട്ട് അഞ്ചുശതമാനം കമ്മീഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. 

കമ്മിഷന്‍ നല്‍കാന്‍ കൂട്ടാക്കാത്തതിനാല്‍ ഒക്ടോബര്‍ രണ്ടിന് അര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയറോട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കരാര്‍ കമ്പനി മാനേജരുടെ പരാതിയില്‍ 20 ഓളം പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: The con­trac­tor did not pay the bribe; BJP work­ers tram­pled the road

You may also like this video

Exit mobile version