Site iconSite icon Janayugom Online

2025ലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം പ്രഖ്യാപിച്ചു

2025ലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ഗണിതശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശങ്കർ പി, തിരുവനന്തപുരം ഐഎസ്ആർഒ ഇൻർഷ്യൽ സിസ്റ്റംസ് യൂണിറ്റ് സെൻസർ ഇലക്ട്രോണിക്സ് ഡിവിഷൻ അഡ്വാൻസ്ഡ് സെൻസേഴ്സ് ഗ്രൂപ്പ് സയന്റിസ്റ്റ്/എഞ്ചിനീയർ–എസ് ഇ ഡോ. അഞ്ജിത വിശ്വനാഥൻ എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. 

ജേതാക്കൾക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡലും തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്കായി 50 ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. കൂടാതെ ഒരു അന്തർദേശീയ ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും ലഭിക്കുന്നു. 2026 ഫെബ്രുവരി ഒന്നിന് എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ നടക്കുന്ന 38-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ നൽകും.

Exit mobile version