Site iconSite icon Janayugom Online

രാജ്യം ഭരിക്കുന്നത് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടി: ആർജെഡി നേതാവ് മനോജ് ഝാ

jhajha

ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയായ ബിജെപിയാണ് രാജ്യം ഭരിക്കുന്നതെന്ന് മുതിർന്ന രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് മനോജ് ഝാ. ഇതിനെ കുറിച്ചുള്ള അറിവ് നേരത്തെ ലഭിച്ചിരുന്നതായും ഇപ്പോള്‍ ഇലക്ടറൽ ബോണ്ട് ഡാറ്റ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. 

കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വേട്ടയുടെ ഭാഗമാണ് ഇത്രയധികം പണം. റെയ്ഡുകൾ നടത്തുകയും ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇലക്ടറൽ ബോണ്ടുകളാക്കി മാറ്റുകയും ചെയ്യുന്നു. ഇത് ഭരണകടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം ആരോപിച്ചു. 

കൂടാതെ പെട്രോള്‍ വില കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും മനോജ് ഝാ പരിഹസിച്ചു. പെട്രോൾ വിലകയറ്റം അന്താരാഷ്‌ട്ര വിപണിയെയാണ് ബിജെപി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. വിലകയറ്റത്തിന്റെ ഉത്തരവാദിത്തവും സ്വന്തമായി ഏറ്റെടുക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലിറ്ററിന് രണ്ട് രൂപ മാത്രം വില കുറച്ചതിലൂടെ ജനങ്ങളെ വഞ്ചിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഝാ ആരോപിച്ചു.

Eng­lish Sum­ma­ry: The coun­try is ruled by the world’s most cor­rupt par­ty: RJD leader Manoj Jha

You may also like this video

Exit mobile version