Site icon Janayugom Online

രാജ്യത്ത് ഇന്ന് പുതുതായി സ്ഥിരീകരിച്ചത് 7,554 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,554 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 223 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. അതേസമയം, വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയെത്തി. 85,680 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 14,123 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ് (0.96 ശതമാനം). 1.06 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.

Eng­lish Sum­ma­ry: The coun­try today con­firmed 7,554 new covid cases

You may like this video also

Exit mobile version