രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം തുറന്നു. കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേയാണ് പാലം സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പാലം നാടിന് സമർപ്പിച്ചു. സുതാര്യമായ ഗ്ലാസ് പ്രതലം ഉൾക്കൊള്ളുന്ന പാലം സന്ദർശകർക്ക് അതുല്യമായ ദൃശ്യാനുഭവം പ്രദാനം ചെയ്യും.
തിരുക്കുറൽ രചയിതാവ് തിരുവള്ളുവരോടുള്ള ആദരസൂചകമായി 37 കോടി രൂപ ചെലവിലാണ് തമിഴ്നാട് സർക്കാർ പാലം നിർമ്മിച്ചിരിക്കുന്നത്.