വിവാഹാലോചനക്ക് പരസ്യം നൽകി, അതിൽ നൽകിയ നമ്പറിൽ വിളിക്കുമ്പോൾ, വിവാഹ ഏജൻസിയെന്ന് പരിചയപ്പെടുത്തി കബളിപ്പിക്കൽ നടത്തുന്ന സ്ഥാപനത്തിനെതിരെ വിധി. മലപ്പുറം എടപ്പാളിലെ ശ്രീ ദുർഗ്ഗ മാട്രിമോണിയൽ ഉടമക്കെതിരെയാണ് കബളിപ്പിക്കുന്നതായി പരാതി ഉയര്‍ന്ന്. പത്രത്തിൽ ഈഴവ യുവതി +2, 23, കൂലിപ്പണിക്കാരന്റെ മകൾ, രക്ഷിതാക്കൾ ബന്ധപ്പെടുക എന്നായിരുന്നു ഫോൺ നമ്പറുകൾ സഹിതം പരസ്യം നൽകിയിരുന്നത്.
പരസ്യം കണ്ട് വിളിച്ചയാളുകള്‍ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനുയോജ്യമായ വിലാസങ്ങള്‍ അയച്ചുതരുന്നതിന് 1500 രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം അനുയോജ്യമല്ലാത്ത വിലാസങ്ങളാണ് അയച്ചു നൽകിയത്. തുടർന്ന് ഹർജിക്കാരൻ ബന്ധപ്പെട്ടെങ്കിലും വിലാസങ്ങളൊന്നും നൽകിയില്ല. നോട്ടീസ് അയച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി നല്‍കുകയായിരുന്നു.
പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃകോടതി ഹർജിക്കാരനിൽനിന്ന് ഈടാക്കിയ 1500 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 2000 രൂപയും ചെലവിലേക്ക് 2000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ ഡി ബെന്നി ഹാജരായി.
English Summary: The court ordered the owner of the matrimonial institution to pay compensation
You may also like this video