Site icon Janayugom Online

വാക്സിന്‍ നല്‍കാന്‍ ആധാർ നിർബന്ധമാക്കരുതെന്ന് കോടതി

കോവിഡ് വാക്സിൻ ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന് മേഘാലയ ഹൈക്കോടതി. വാക്സിൻ ലഭിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖയായി മറ്റ് നിരവധി രേഖകളും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന കാര്യം സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മേഘാലയയുടെ പല മേഖലകളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ അർഹതയുള്ളവർക്ക് പലപ്പോഴും വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതിയുയരുന്നുണ്ട്. ആധാർ കാർഡ് ഇല്ലെന്ന കാരണം കൊണ്ടുമാത്രം അവർക്ക് വാക്സിൻ നിഷേധിക്കപ്പെടുകയാണ്. വാക്സിനേഷൻ ലഭിക്കുന്നതിനായി, കേന്ദ്ര സർക്കാർ ആധാർ കാർഡിനുപുറമെ മറ്റനേകം തിരിച്ചറിയൽ രേഖകൾ അംഗീകരിച്ചിട്ടുണ്ടെന്നിരിക്കെയാണ് ഇത് സംഭവിക്കുന്നത്. ആയതിനാൽ വാക്സിൻ നൽകാൻ ആധാർ തന്നെ വേണമെന്ന് നിർബന്ധിക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ബിശ്വന്ത് സോമാദർ, ജസ്റ്റിസ് എച്ച് എസ് താങ്ഖ്വീ എന്നിവർ പറഞ്ഞു.

അതിനിടെ കൊവിഡ് 19 വാക്സിനേഷന്റെ ഭാഗമായി രാജ്യത്ത് ഇന്നലെ 1.33 കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകിയെന്ന് കേന്ദ്രം. ഒരു ദിവസം ഏറ്റവും കൂടതൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി എന്ന നേട്ടമാണിത്. ‘ഒരു കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകി ഒരു ദിവസം ഏറ്റവും കൂടതൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി എന്ന നേട്ടം രാജ്യം ഇന്നലെ കരസ്ഥമാക്കി. കഴിഞ്ഞ 5 ദിവസങ്ങളിൽ, ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഒരു കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,33,18,718 ഡോസ് വാക്സിനുകൾ നൽകിയെന്ന്’ കേന്ദ്രം വ്യക്തമാക്കി.
eng­lish summary;Aadhaar should not be manda­to­ry for vaccination
you may also like this video;

Exit mobile version