യുഎസിലെ കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായ കോവിഡിന്റെ XBB.1.5 വേരിയന്റിന്റെ അഞ്ച് കേസുകൾ ഇന്ത്യയിൽ കണ്ടെത്തി.
അഞ്ചിൽ മൂന്ന് കേസുകൾ ഗുജറാത്തിലും കർണാടകയിലും രാജസ്ഥാനിലും ഓരോന്നുമാണ് കണ്ടെത്തിയത്. യുഎസിലെ 44 ശതമാനം കേസുകളും XBB, XBB.1.5 എന്നിവയാണെന്നും ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയിരുന്നു.
കോവിഡ് വേരിയന്റായ ഒമിക്രോണും അതിന്റെ ഉപവംശങ്ങളുമാണ് ഇന്ത്യയിൽ കൂടുതല്‍ കേസുകള്‍ക്കും കാരണം. രാജ്യത്തുടനീളം പ്രചരിക്കുന്ന ഏറ്റവും പ്രബലമായ ഉപവിഭാഗമാണ് ‘എക്സ്ബിബി’. ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ളതാണ് എക്‌സ്.ബി.ബി. കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് സിങ്കപ്പൂരില്‍ ഓഗസ്റ്റിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളര്‍ച്ച, തലവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. എക്‌സ്.ബി.ബി.-1, എക്‌സ്.ബി.ബി.-1.5 എന്നിവയാണ് ഈ വൈറസിന്റെ ഉപവകഭേദങ്ങള്‍. എക്‌സ്.ബി.ബി. മഹാരാഷ്ട്രയിലുള്‍പ്പെടെ ഇന്ത്യയിലെ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുനൂറിലേറെ സജീവ രോഗികളും രാജ്യത്തുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 134 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 2,582 ആയി.
English Summary: The covid variants responsible for the covid cases in the US have also been found in India
You may also like this video