പശുവിന് സംസ്ഥാനത്തിന്റെ മാതാവെന്ന പദവി നൽകി മഹാരാഷ്ട്ര സർക്കാർ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ വലിയ നടപടി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് പശുവിനെ രാഷ്ട്രമാതാവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. വേദകാലം മുതൽ ഇന്ത്യൻ സംസ്‌കാരത്തിൽ പശുവിന്റെ സ്ഥാനം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ തീരുമാനം. ഇന്ത്യൻ സംസ്‌കാരത്തിലുള്ള പശുവിന്റെ സ്ഥാനം, മനുഷ്യന്റെ ഭക്ഷണത്തിൽ പശുവിൻപാലിന്റെ പ്രയോജനം, ആയുർവേദ വൈദ്യത്തിൽ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പ്രധാന സ്ഥാനം, പഞ്ചഗവ്യ ചികിത്സാ സമ്പ്രദായം, ജൈവികത ഇതെല്ലാമാണ് പശുവിന് പദവി നൽകാൻ പ്രേരിപ്പിച്ചതെന്നാണ് സർക്കാർ വിശദീകരണം . പശുവിന്റെ ഈ ഗുണങ്ങൾ കണക്കിലെടുത്ത് നാടൻ പശുക്കളെ ‘രാജ്യമാതാ ഗോമാതാ’ ആയി പ്രഖ്യാപിക്കാനും സർക്കാർ അനുമതി നൽകി.