Site iconSite icon Janayugom Online

പശുവിന് ചിക്കൻ മോമോസ് നൽകി; ഡൽഹിയിൽ വ്ലോ​ഗർ അറസ്റ്റിൽ

പശുവിന് ചിക്കൻ മോമോസ് നൽകിയ വ്ലോ​ഗർ അറസ്റ്റില്‍. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന പശുവിനാണ് മോമോസ് നല്‍കിയത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൽകിയ പരാതിയിലാണ് 28 കാരനായി ഋതിക് ചാന്ദ്‌നയെ പൊലീസ് അറസ്റ്റ് ചെയ്തത്. പശുവിന് ചിക്കൻ മോമോസ് നൽകിയ വീഡിയോ ഡിലീറ്റ് ചെയ്യാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഋതിക് അതിന് തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസാണ് യുവാവ് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സെക്ടർ 56ലെ ഒരു മാർക്കറ്റിൽ നിന്ന് ചിക്കൻ മോമോസ് വാങ്ങിയ കഴിക്കുന്നതിനിടെ ഋതിക് പശുവിനും കൊടുത്തത്. ഇതിന് പിന്നാലെയാണ് പശു സംരക്ഷക സേന പൊലീസിൽ പരാതി നൽകിയത്.

Exit mobile version