Site icon Janayugom Online

കൊല്ലത്ത് നാളെ ചെങ്കൊടിയേറ്റം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. വിട്ടുപിരിഞ്ഞ നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ നിന്നും പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തിലെത്തിക്കുന്ന രക്തപതാക വൈകിട്ട് 4.30ന് വെളിയം രാജന്‍ നഗറില്‍ (കന്റോണ്‍മെന്റ് മൈതാനം) എത്തും. പതാക ആര്‍ രാമചന്ദ്രനും ബാനര്‍ ജെ ചിഞ്ചുറാണിയും കൊടിമരം കെ രാജുവും ദീപശിഖ പി എസ് സുപാലും ഏറ്റുവാങ്ങും. അഞ്ചിന് എന്‍ അനിരുദ്ധന്‍ പതാക ഉയര്‍ത്തും. കൊല്ലം ഇപ്റ്റ കലാപരിപാടികള്‍ അവതരിപ്പിക്കും.

പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയേറ്റംഗം അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കെ പ്രകാശ് ബാബു, കെ ആർ ചന്ദ്രമോഹനൻ, ജെ ചിഞ്ചുറാണി, അഡ്വ. ജി ലാലു തുടങ്ങിയവർ സംസാരിക്കും.
നാളെ രാവിലെ 10.30ന് വെളിയം ഭാര്‍ഗവന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ ആർ ചന്ദ്രമോഹനൻ പതാക ഉയർത്തും. വൈകിട്ട് 5.30ന് ‘കൊല്ലത്തിന്റെ സമഗ്രവികസന’ത്തെ പറ്റിയുള്ള സെമിനാര്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 19, 20 തീയതികളിൽ പ്രതിനിധി സമ്മേളനം തുടരും. 20ന് സമാപിക്കും.
കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ പ്രകാശ് ബാബു, സത്യൻ മൊകേരി, ജെ ചിഞ്ചുറാണി, കെ ആർ ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ, എൻ രാജൻ എന്നിവരാണ് പങ്കെടുക്കുക.

മണ്ഡലം സമ്മേളനം തെരഞ്ഞെടുത്ത 371 പൂർണ പ്രതിനിധികളും 34 പകരം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ഇതിൽ പെടും. കൂടാതെ ക്ഷണിതാക്കളായി 15 പേര്‍ കൂടിയുണ്ടാകും.

Eng­lish Sum­ma­ry: The CPI Kol­lam Dis­trict Con­fer­ence will begin tomorrow
You may also like this video

 

Exit mobile version