ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ദിനം ഭരണഘടനാ സംരക്ഷണ ദിനമായി സിപിഐ ആചരിച്ചു. പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു. തിരുവനന്തപുരത്ത് എംഎൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദേശീയ പതാക ഉയർത്തി. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കമ്മ്യൂണിസ്റ്റുകാർ പ്രതിജ്ഞാബദ്ധമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനയെ തന്നെ മാറ്റിയെഴുതാൻ ഭരണകൂടം ശ്രമിക്കുന്ന കാലഘട്ടത്തിൽ ഇടതുപക്ഷ മതേതര ശക്തികളുടെ വിപുലമായ ഐക്യനിര വളർന്നുവരണം. അതിനാണ് സിപിഐ ശ്രമിക്കുന്നതെന്ന് കാനം പറഞ്ഞു.
സിപിഐ സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു വിക്രമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.
English Summary: The CPI observed the Constitution Day
You may like this video also