Site icon Janayugom Online

സിപിഐ സംഘം ലഖിംപുര്‍ സന്ദര്‍ശിച്ചു

സിപിഐ പ്രതിനിധി സംഘം ലഖിംപുരില്‍ രക്തസാക്ഷികളായ കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിച്ചു. ലഖിംപുരിലും ബഹ്‌റൈച്ചിലുമെത്തിയാണ് കർഷകരുടെയും പത്രപ്രവർത്തകന്റെയും കുടുംബങ്ങളെ ആശ്വസിപ്പിച്ചത്. പാര്‍ട്ടി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ഡോ. കെ ഗിരീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തില്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് വിനയ് പഥക്, കിസാന്‍സഭ നേതാവ് ഗംഗാ സിങ്, സിപിഐ നേതാക്കളായ രാജേഷ്തിവാരി, രഘുരാജ് സിങ്, ശുഭേന്ദ്ര സിങ്, രാമ ശങ്കര്‍, സുരേഷ് നേതാജി, മുഹമ്മദ് സലിം തുടങ്ങിയവരാണ് ലഖിംപുരിലും ബഹ്റൈച്ചിയിലുമെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച നേതാക്കള്‍ നീതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.

ENGLISH SUMMARY: The CPI team vis­it­ed Lakhimpur
You may also like this video

Exit mobile version