സിവിൽ സ്വഭാവമുള്ള സ്വത്ത് തർക്കത്തിൽ ക്രിമിനൽ കേസെടുത്തതിന് യു പിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് 50,000 രൂപ പിഴയിട്ട് സുപ്രീം കോടതി. സിവിൽ തർക്കങ്ങൾക്ക് ക്രിമിനൽ കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉൾപ്പെട്ട ബെഞ്ച് വിധിയില്‍ പറഞ്ഞു.
കാൺപൂർ സ്വദേശികളായ റിഖാബ് ബിരാനി, സാധന ബിരാനി എന്നിവർക്കെതിരെയാണ് കേസെടുത്തത്. വെയർഹൗസ് കെട്ടിട വിൽപനയുമായി ബന്ധപ്പെട്ട സിവിൽ തർക്കത്തിലായിരുന്നു വഞ്ചന, ക്രിമിനൽ ഭീഷണി എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി യു പി പൊലീസ് ക്രിമിനൽ കേസെടുത്തത്. കേസ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

