Site iconSite icon Janayugom Online

ഗള്‍ഫ് നാടുകളില്‍ ഉടലെടുത്ത പ്രതിസന്ധി ആശങ്ക സൃഷ്ടിക്കുന്നു; ഏത് പ്രതിസന്ധികളെയും ഐക്യത്തോടെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി

ഗള്‍ഫ് നാടുകളില്‍ ഉടലെടുത്ത പ്രതിസന്ധി ആശങ്ക സൃഷ്ടിക്കുന്നുവെന്നും ഏത് പ്രതിസന്ധികളെയും ഐക്യത്തോടെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഓരോ വീട്ടിലും ഗള്‍ഫ് നാടുകളുമായി ബന്ധപ്പെട്ട ഒരാളെങ്കിലും ഉണ്ടാകും എന്നത് അതിശയോക്തിയല്ല. വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും കേരളത്തിന്റെ ഹൃദയത്തില്‍ നിന്നുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു. 

ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയര്‍പ്പും അലിഞ്ഞുചേര്‍ന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗള്‍ഫ് നാടുകള്‍. അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ്. മനുഷ്യത്വത്തിലും പരസ്പര ധാരണയിലും ഊന്നിയ വിവേകപൂര്‍ണമായ തീരുമാനങ്ങളിലൂടെ ഈ പ്രതിസന്ധികളെ മറികടക്കാന്‍ അവിടുത്തെ ഭരണാധികാരികള്‍ക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രവാസി സഹോദരങ്ങളെ പ്രത്യേകമായി ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version