ശാസ്ത്രമേളയില്‍ നൃത്തം വെയ്ക്കുന്ന റോബോട്ട് കൗതുകമായി. ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശാസ്ത്ര സാങ്കേതിക പ്രദര്‍ശന മേളയായ ‘ഇന്‍സ്പെരിയ 22 വിലാണ് വദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നൃത്തം വെയ്ക്കുന്ന റോബോര്‍ട്ട് കുട്ടികളുടെ മനം കവര്‍ന്നത്. ക്ലേ മോഡലിങ്, നാണയ ശേഖരം, മുന്‍കാലങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവ മേളയില്‍ സ്ഥാനം പിടിച്ചു. ശാസ്ത്രമേളയും സ്‌കൂളിന്റെ അഡ്മിനിസ്ട്രറ്റീവ് ബ്ലോക്കിന്റെ വെഞ്ചെരിപ്പും ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. വികാരി ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളും രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പ്രദേര്‍ശനം കാണാനെത്തി.
English Summary: The dancing robot at the science fair got curious
You may like this video also