Site iconSite icon Janayugom Online

മരണം 276 ആയി, കണ്ണീരില്‍ കുതിര്‍ന്ന് മുണ്ടക്കൈയും ചൂരല്‍മലയും

കേരള ജനതുടെ മനസ്സില്‍ വിങ്ങുന്ന ഓര്‍മയായി എന്നും ഉണ്ടാകും മുണ്ടക്കൈയും ചൂരല്‍മലയും.ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയി.സുനാമിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് വയനാട് ഉരുള്‍പൊട്ടല്‍.ഇന്ന് മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുകയാണ്.കൂടുതല്‍ യന്ത്ര സംവിധാനങ്ങള്‍ സ്ഥലത്തേക്ക് എത്തും.15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയില്‍ എത്തിയിരുന്നു.ഇന്ന് കൂടുതല്‍ കട്ടിംഗ് മെഷീനുകളും ആംബുലന്‍സും സ്ഥലത്തെത്തും.

സൈന്യം നിര്‍മിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവര്‍ത്തന സജ്ജമാകും.ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരാണുള്ളത്.സ്ഥിതിഗതികള്‍ വിലിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും.അതേസമയം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും.വിമാനമാര്‍ഗം കേരളത്തിലേക്കെത്തുന്ന രാഹുലും പ്രിയങ്കയും 1 മണിയോടെ വയനാട്ടിലെത്തും.

Eng­lish Summary;The death has reached 276. Mundakai and Chu­ral­mala soaked in tears

Exit mobile version