Site iconSite icon Janayugom Online

ചേർത്തലയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് യുവതി വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം: ഭർത്താവ് കസ്റ്റഡിയിൽ

ചേർത്തല നഗരസഭ ഒമ്പതാം വാർഡ് പണ്ടകശാലപ്പറമ്പിൽ സോണിയുടെ ഭാര്യ സജി(46)കഴിഞ്ഞ ദിവസമാണ് മരിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മരണത്തിനു ശേഷം മകൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. സോണിയുടെ മർദ്ദനത്തിലാണ് സജിക്ക് പരിക്കേറ്റതെന്ന് മകളുടെ പരാതിയിൽ പറയുന്നു. 

ചേർത്തല പോലീസ്സോണിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ്. മൃതദേഹം ഇന്ന് തന്നെ പുറത്തെടുത്തേക്കും. പൊലീസ് അപേക്ഷയിൽ ആലപ്പുഴ ആർ ഡി ഒ അനുമതി നൽകി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version