Site iconSite icon Janayugom Online

അനന്തപുരി എഫ്എം നിർത്താനുള്ള തീരുമാനം പിൻവലിക്കണം; മന്ത്രി വി ശിവൻകുട്ടി കത്തയച്ചു

ananthapuriananthapuri

അനന്തപുരി എഫ്എം നിർത്താനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനും പ്രസാർഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗൗരവ് ദ്വിവേദിക്കും കത്തയച്ചു. അനന്തപുരി എഫ്എമ്മിന്റെ ചരിത്രപരമായ പ്രാധാന്യം മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 

വർഷങ്ങളായി ദശലക്ഷക്കണക്കിന് ശ്രോതാക്കളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ റേഡിയോ സ്റ്റേഷൻ. ഒരു വിനോദ മാധ്യമമായി മാത്രമല്ല, മൂല്യവത്തായ വിവരങ്ങൾ, സാംസ്കാരിക സംരക്ഷണം, സാമൂഹിക ഇടപഴകൽ എന്നിവയുടെ ഉറവിടമായും എഫ്എം പ്രവർത്തിച്ചിട്ടുണ്ട്. അനന്തപുരി എഫ്എം അടച്ചുപൂട്ടുന്നതിന്റെ അനന്തര ഫലങ്ങളിലൊന്ന് നിരവധി ജോലികൾ നഷ്ടപ്പെടുന്നതാണ്. എഫ്എം അടച്ചുപൂട്ടുകയാണെങ്കിൽ അവരുടെ ഉപജീവനമാർഗത്തെ സാരമായി ബാധിക്കും. 

ചരിത്രപരമായ പ്രാധാന്യവും വലിയ ശ്രോതാക്കളുടെ അടിത്തറയും ഉപജീവനമാർഗത്തിലുള്ള ആഘാതവും കണക്കിലെടുത്ത് അനന്തപുരി എഫ്എം നിർത്താനുള്ള തീരുമാനം പിൻവലിക്കാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: The deci­sion to stop Anan­tha­puri FM should be with­drawn; Min­is­ter V Sivankut­ty has sent a letter

You may also like this video

Exit mobile version