Site iconSite icon Janayugom Online

മോട്ടോര്‍ വാഹന വകുപ്പിന് പിഴച്ചു; ഹെല്‍മറ്റ് വെച്ചില്ല,ഓട്ടോറിക്ഷക്ക് പിഴയിട്ടു

fine MVDfine MVD

മോട്ടോർ വാഹന വകുപ്പിന്റെ പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ച ഓട്ടോറിക്ഷ ഉടമ ഞെട്ടി. നാേട്ടീസിൽ ഹെൽമറ്റ് വെയ്ക്കാത്തതിനാണ് പിഴയിട്ടിരിക്കുന്നത്. നെടുങ്കണ്ടത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ നിന്നും ലഭിച്ച നോട്ടീസിൽ ഓട്ടോറിക്ഷയുടെ രജിസ്ട്രേഷന്‍ നമ്പരാണ്കാണിച്ചിരിക്കുന്നത്. എന്നാൽ നോട്ടീസിലെ ഫോട്ടോയില്‍ ഹെൽമെറ്റ് വയ്ക്കാതെ സ്കൂട്ടര്‍ ഓടിക്കുന്ന ആളിന്റെ ചിത്രവും കാണാം. 

പിഴ അടയ്ക്കുന്നതിനായി നോട്ടീസ് ലഭിച്ചതോടെ ആകെ ആശയക്കുഴപ്പത്തിലാണ് ഉടമ. കഴിഞ്ഞ ദിവസം ഇതേ ഓട്ടോറിക്ഷക്ക് പെർമിറ്റ് ഇല്ലാത്തതിനും കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്നും കാരണം കാട്ടി നോട്ടീസ് നല്‍കിയിരുന്നു.
ഇതേ തുടർന്ന് നെടുങ്കണ്ടത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നാേരിട്ട് എത്തിയപ്പാേൾ 1500 രൂപ പിഴ അടക്കാൻ വാഹന ഉടമയോട് ജോയിന്റ് ആർടിഒ നിർദേശിക്കുകയും പിഴ അടപ്പിക്കുകയും ചെയ്തു. 

നെടുങ്കണ്ടം മേഖല കേന്ദ്രീകരിച്ച് ഇത്തരം നിരവധി ആക്ഷേപങ്ങള്‍ മുമ്പും ഉയർന്നിരുന്നു. ഇതോടെ വാഹനവുമായി നിരത്തിലിറങ്ങാൻ ഭയപ്പെടുകയാണ് യാത്രക്കാരും. 

Eng­lish Sum­ma­ry: The Depart­ment of Motor Vehi­cles erred; The autorick­shaw was fined for not wear­ing a helmet

You may also like this video

Exit mobile version