Site iconSite icon Janayugom Online

രക്ഷിക്കാന്‍ ശ്രമിച്ച അഗ്നിശമന സേന അംഗത്തെ നായ കടിച്ചു

ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്നിരക്ഷാ ജീവനക്കാരന് നായയുടെ കടിയേറ്റു. ഞായറാഴ്ച വൈകീട്ട് 5.30 ന് കൈലാസപ്പാറ മാവടി റൂട്ടില്‍ തങ്കവിലാസം എസ്റ്റേറ്റ് ജംങ്ഷനിലെ റോഡരികിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ നായയെ കണ്ടെത്തിയത്. നായയെ രക്ഷിക്കുന്നതിനിടയിലാണ് നെടുങ്കണ്ടം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍ കേശവ പ്രദീപിന് കടിയേറ്റത്. വളര്‍ത്തുനായയാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ചാക്കുകെട്ട് ഉരുളുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ തൊഴിലാളികള്‍ ശ്രമം പരാജയപ്പെട്ടതോടെ അഗ്‌നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ചാക്കിന്റെ കെട്ടഴിക്കുന്നതിനിടെ നായ ഉദ്യോഗസ്ഥന്റെ കൈയ്യില്‍ കടിക്കുകയായിരുന്നു. ഇതിന് ശേഷം നായ ഓടിരക്ഷപെട്ടു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജുകുമാര്‍, ഓഫീസര്‍ മാരായ കേശവ പ്രദീപ്, പ്രശോബ്, സാം മാത്യു,രാമചന്ദ്രന്‍, രതീഷ് കുമാര്‍, ഹോം ഗാര്‍ഡ് രവീന്ദ്രന്‍ നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് നായയെ രക്ഷപെടുത്തിയത്. 

Eng­lish Sum­ma­ry: The dog bit the fire­fight­er who tried to save him

You may also like this video

Exit mobile version