അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന മധ്യപ്രദേശ്,ഛത്തീസ് ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ അടുത്ത മാസം മൂന്നിനു നടക്കെ ബിജെപിക്കും,കോണ്‍ഗ്രസിനും നിര്‍ണായകമാണ്.വനിതാ വോട്ടര്‍മാര്‍ കൂടുതല്‍ എത്തി വോട്ടു ചെയ്തത് എങ്ങനെ തങ്ങളെ ബാധിക്കുമെന്ന് ഇരു പാര്‍ട്ടികളും ആശങ്കയോടെയാണ് കാണുന്നത്. നരേന്ദ്രമോഡിക്ക് അനുകൂലമായിട്ടാണ് വോട്ടര്‍മാര്‍ ചന്തിക്കുന്നതെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നു. എന്നാല്‍ രണ്ടു സംസ്ഥാനങ്ങളിലും ബിജെപി പരാജയപ്പെടുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയാണ് ഭരണത്തിലുള്ളത് .ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും.
ഡിസംബർ 3 ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ (ഇന്ത്യ) യെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദിനമായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള പോക്കും., ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യ ചർച്ചകൾ ഉള്‍പ്പെടെ അതിനനുസരിച്ചായിരിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ വളരെ , ഐക്യത്തോടെയാണ് മുന്നോട്ട് പോയത്. എന്നാല്‍ ഇന്ത്യ‑സഖ്യ അംഗീകരിച്ചു മുന്നോട്ട് പോകാനുള്ള ശ്രമമല്ല കോണ്‍ഗ്രിസന്‍റെ ഭാഗത്തു നിന്നും ഉണ്ടായത്. മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതു തന്നെ പ്രതിപക്ഷത്തെ ഏറെ ബുദ്ധിമുട്ടിലാക്കി .
മധ്യപ്രദേശില്‍ ബിജെപിയെ നിലംപരിശാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് കഴിയുമായിരുന്നു. പ്രധാനകക്ഷിയായ കോണ്‍ഗ്രസ് അതിന് മുന്‍കൈഎടുത്തില്ലെന്നു മാത്രമല്ല ഇന്ത്യാസഖ്യത്തിലുള്ള ഒരു കക്ഷിയുമായി സഹകരിച്ചു പോകുവാന്‍ തയ്യാറായുമില്ല.സീറ്റ് പങ്കിടാനുള്ള സമാജ്‌വാദി പാർട്ടിയുടെ ആവശ്യം പൂർണ്ണമായും നിരസിക്കപ്പെട്ടു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കോൺഗ്രസിനെ ചാലു പാർട്ടി എന്നും മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് എസ്പിയെ ചിർകുട്ട് പാർട്ടി എന്നും വിളിച്ച് അക്ഷേപം ചൊരിയുകയാണുണ്ടായത് . ഇതു കോണ്‍ഗ്രസ് ഒരു ഇന്ത്യാ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളിലും ഏറെ ബുദ്ധിമുട്ടാണ് വരുത്തിയിട്ടുള്ളത്. രാജസ്ഥാനിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യാ സഖ്യം ദുര്‍ബലമാണെന്നു തോന്നാന്‍ കാരണം കോണ്‍ഗ്രസിന്‍രെ നിലപാടുകലാണ്.
ഇന്ത്യാ സഖ്യം ഒറ്റ ബ്ലോക്കായി നില്‍ക്കുക, എല്ലായിടത്തും ബിജെപിക്ക് എതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം, എന്നാല്‍ കോണ്‍ഗ്രസ് വഞ്ചിക്കുകയാണുണ്ടായത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഏതാനും സീറ്റുകൾ ഇന്ത്യാകക്ഷികള്‍ക്ക് വട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇന്ത്യ‑സഖ്യം പ്രവർത്തിച്ചില്ല.
English Summary:
The election result on December 3 will be decisive for Congress and BJP
You may also like this video: