സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന റഗുലേറ്ററി കമ്മിഷന്‍ യോഗത്തില്‍ തീരുമാനമായില്ല. ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് യോഗം പിരിയുകയായിരുന്നു. ഈയാഴ്ച വീണ്ടും യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
നിലവിലെ താരിഫിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കഴിഞ്ഞവർഷം ജൂണിലാണ് അവസാനമായി വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിച്ചത്. ഈ വര്‍ഷം ഏപ്രിൽ മാസത്തില്‍ തന്നെ പുതിയ നിരക്ക് നിലവിൽ വരേണ്ടതായിരുന്നുവെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് നീളുകയായിരുന്നു.
English Summary: The electricity rate hike has not been decided
You may also like this video