പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണമെന്നും റഷ്യ. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും സെർജി ലാവ്‌റോവ് പറഞ്ഞു.
യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം; അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണമെന്നും റഷ്യ

