ഉക്രെയ്നിലെ മരിയോപോളിൽനിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചു. റഷ്യ ആക്രമണം നിർത്താത്ത പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ നിർത്തിവച്ചതെന്ന് മരിയോപോൾ നഗരഭരണകൂടം അറിയിച്ചു.
നിലവിൽ മരിയോപോളിൽനിന്നും ഒഴിപ്പിക്കാൻ പറ്റുന്ന സാഹചര്യമല്ലാത്തതിനാലാണ് നടപടി നിര്‍ത്തിവച്ചത്. റഷ്യയുടെ ഭാഗത്തുനിന്നും ഷെല്ലാക്രമണം തുടരുകയാണെന്നും മരിയോപോൾ ഡെപ്യൂട്ടി മേയർ പറഞ്ഞു.
മരിയോപോളിൽ 440, 000 പേരാണ് കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിനു വേണ്ടിയാണ് ഇന്ന് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുദ്ധത്തിന്റെ പത്താം നാൾ ആണ് പ്രഖ്യാപനം വരുന്നത്.
ഉക്രെയ്നിലെ പ്രാദേശിക സമയം രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നിരവധി പേരാണ് ഉക്രെയ്നിൽ കുടുങ്ങികിടക്കുന്നത്.
english summary; The evacuation process was halted
you may also like this video;