Site iconSite icon Janayugom Online

പഞ്ചാബിലെ മുഴുവന്‍ വീടുകളിലുമെത്തിയ ആവേശം

കഴിഞ്ഞ ആറ് മാസത്തിലധികമായി പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിന് പഞ്ചാബിലെ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമായിരുന്നു റാലിയിലെ പങ്കാളിത്തമെന്ന് അധ്യക്ഷനായിരുന്ന സംഘാടക സമിതി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ ബന്ത് സിങ് ബ്രാര്‍ പറഞ്ഞു. 

ധീരരക്തസാക്ഷികളായ ഭഗത് സിങ്, ഉദ്ദം സിങ്, ഗദ്ദര്‍ പാര്‍ട്ടി സ്ഥാപകന്‍ സോഹന്‍ സിങ് ബഗ്നാം എന്നിവരുടെ ജന്മദേശങ്ങളില്‍ നിന്നാരംഭിച്ച മൂന്ന് ജാഥകള്‍ സംസ്ഥാന വ്യാപകമായി സംഞ്ചരിച്ച് പ്രചരണം നടത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എല്ലാ ഗ്രാമങ്ങളിലെയും ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി. രക്തസാക്ഷികളായ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ആദരിച്ചു. അങ്ങനെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും പാര്‍ട്ടി കോണ്‍ഗ്രസിന്റെ സന്ദേശമെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version