Site iconSite icon Janayugom Online

യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ പൊളിഞ്ഞു: എം വി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരമല്ല എന്ന അഭിപ്രായം അടിവരയിടുന്ന അനുഭവമാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസന്ദര്‍ശനത്തിലൂടെ ഉണ്ടായതെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തുന്നത് തടയുന്നതിനാണ് മാധ്യമങ്ങള്‍. ബൂര്‍ഷ്വ രാഷ്ട്രീയ പാര്‍ട്ടികള്‍ പല വിധത്തിലുള്ള പുകമറകള്‍ സൃഷ്ടിക്കുന്നത് എന്ന് പൊതുെ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. എല്‍ഡിഎഫിനെതിരെ മുന്നണിക്കെതിരെ കള്ളകഥകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണയോട് കൂടി യുഡിഫും , ബിജെപിയും നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അതുവഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടപെടലാണ് നടന്നിട്ടുള്ളതെന്ന് ജനങ്ങള്‍ തന്നെ പറഞ്ഞു.കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കുന്ന വിധമുള്ള പ്രചരണങ്ങളാണ് വലതുപക്ഷം ഇപ്പോൾ നടത്തുന്നത്.ശബരിമല വിഷയത്തിൽ നേരത്തെയുണ്ടാക്കിയ കള്ളക്കഥകൾ ഇപ്പോൾ പൊളി‍ഞ്ഞു. ജനങ്ങൾക്ക് അത് മനസിലായി.പാർടി ജനങ്ങളുമായി കൂടുതൽ അടുത്തു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾ പറഞ്ഞു.എല്ലാ കള്ളക്കഥകളും തുറന്നുകാട്ടി മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം നേതാക്കളും പ്രവർത്തകരും ജനങ്ങളോട് തുറന്നു സംവദിച്ചു.

എസ്‌ഐആർ പിണറായി വിജയൻ സർക്കാരിന്റെ പരിപാടിയാണെന്നും ന്യൂനപക്ഷങ്ങളെ രാജ്യത്ത്‌ നിന്നും പുറത്താക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതുമാണെന്നുമുള്ള പച്ചക്കള്ളം തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി വ്യാപകമായി പ്രചരിച്ചിരുന്നു എന്ന് ജനങ്ങൾ തന്നെ പറഞ്ഞു. യുഡിഎഫിന്റെ വർ​ഗീയ പ്രചരണത്തിനെതിരെ നല്ല ജാഗ്രത പുലർത്തണമെന്നും അല്ലാത്തപക്ഷം തെറ്റായ പ്രചരണത്തിന് കീഴ്പ്പെട്ടുപോകുമെന്നും ജനങ്ങൾ തന്നെ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തവർ പോലും നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തിൽ മതനിരപേക്ഷതയ്ക്ക് ഊന്നൽ നൽകുന്ന എൽഡിഎഫ് ​ഗവൺമെന്റിന്റെ തുടർച്ചയ്ക്ക് വോട്ട്‌ ചെയ്യും എന്ന് പറയുന്ന സാഹചര്യമുണ്ടായി.വർ​ഗീയ സംഘർഷങ്ങൾ കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്ന് ജനങ്ങൾ മനസിലാക്കി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, പശ്ചാത്തല സൗകര്യം തുടങ്ങിയ മേഖലകളിൽ ഉണ്ടായ നേട്ടങ്ങൾ ഏറെയാണെന്ന്‌ ജനങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

സ്‌ത്രീ സുരക്ഷയ്‌ക്ക്‌ സർക്കാർ കാണിക്കുന്ന ജാഗ്രതയിൽ വലിയ മതിപ്പാണ്‌ ജനങ്ങൾ രേഖപ്പെടുത്തിയത്‌. പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾ വലിയ വിശ്വാസമാണ്‌ സർക്കാരിൽ അർപ്പിച്ചിട്ടുള്ളത്‌. ചില മേഖലകളിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.ഗൃഹസന്ദർശന പരിപാടിയിൽ ജനങ്ങൾ മുന്നോട്ടുവെച്ച വിമർശനങ്ങളും, പോരായ്‌മകളും തിരുത്തി മുന്നോട്ടുപോകും എന്ന് ഉറപ്പുനൽകിയിട്ടുണ്ട്. 

ഓരോ പ്രദേശത്തിനും പൊതുവിൽ കേരളത്തിനും ആവശ്യമുള്ള കാര്യങ്ങൾ ജനങ്ങൾ നിർദേശിച്ചിട്ടുണ്ട്. അതെല്ലാം അടുത്ത പ്രകടനപത്രികയിൽ ഉൾപ്പെടുത്തി അവ പ്രായോഗികമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഗൃഹസന്ദർശന പരിപാടി എൽഡിഎഫിന്‌ വീണ്ടും അധികാരത്തിലെത്തുന്നതിനുള്ള സാഹചര്യമാണ്‌ ഉള്ളത്‌ എന്ന്‌ തന്നെയാണ് വ്യക്തക്കിയത്. തെറ്റിദ്ധരിക്കപ്പെട്ട്‌, കള്ളക്കഥൾ വിശ്വസിച്ച ആളുകളോട് തുറന്ന് സംസാരിച്ചപ്പോൾ യാഥാർഥ്യം മനസിലാക്കി എൽഡിഎഫിന്‌ ഒപ്പം നിൽക്കുമെന്നും കഴിഞ്ഞ പ്രാവശ്യം പറ്റിയ തെറ്റ് തിരുത്തുമെന്നും നിരവധി പേർ സന്ദർശനഘട്ടത്തിൽ വ്യക്തമാക്കിയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Exit mobile version