പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്ന് ഇൻഡോറിൽ പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന് വേണ്ടി സത്യനാരായണ പൂജ ചെയ്യുവാന്‍ പൂജാരിയായ കുഞ്ജ്ബിഹാരി ഷർമയെ വീട്ടിലേക്ക് വിളിപ്പിക്കുന്നത്. പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നൽകി പൂജാരിക്ക് വീട്ടിൽ തന്നെ താമസിക്കാൻ ഇടവും നല്‍കിയിരുന്നു. എന്നാല്‍ പൂജ വിധികള്‍ തെറ്റിയെന്നും തന്റെ സഹോദരന്‍ വിചിത്രമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മര്‍ദനം ഉണ്ടായത്. പൂജാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പൂജാരിയെ രക്ഷിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചന്ദര്‍ നഗര്‍ പൊലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
English Summary:The family beat the priest and bit his ear
You may also like this video