Site iconSite icon Janayugom Online

അയൽവീട്ടിലെ സെപ്റ്റിക് മാലിന്യം കാരണമാണ് മസ്തിഷ്‌ക ജ്വരം വന്നത് ; 18കാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

പാറശാലയിൽ 18കാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതിൽ അയൽവാസിക്കെതിരെ ആരോപണവുമായി കുടുംബം.രോഗം വരാൻ കാരണം അടുത്ത വീട്ടിലെ സ്പെറ്റിക് ടാങ്കിലെ മാലിന്യമാണെന്നാണ് ആരോപണം.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെൻസിലാസാണ് മരിച്ചത്.

2023ല്‍ തന്നെ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോൾ പബ്ലിക് ഹെൽത്ത് ലാബിൽ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തിൽ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്.പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടർ പഞ്ചായത്തിന് നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .

പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്.എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version