Site iconSite icon Janayugom Online

മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ജാർഖണ്ഡിലെ ഗിരിദ് ജില്ലയിലാണ് സംഭവം. അഫ്രീൻ പർവീൻ (12), സൈബ നാസ് (8), ‌‌സഫാൽ അൻസാരി (6) എന്നിവരാണ് മരിച്ചത്. 36 കാരനായ സനൗൾ അൻസാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 

നോമ്പിന് മുന്നോടിയായുള്ള അത്താഴം കഴിക്കേണ്ട സമയത്ത് സനൗളിന്റെ വീട്ടിൽ ആളനക്കമില്ലാത്തത് ശ്രദ്ധിച്ച അയൽവാസികള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. സനൗൾ ഒരു കൽപ്പണിക്കാരനായിരുന്നു. സംഭവസമയത്ത് സനൗളിന്റെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version