നിലമ്പൂരിൽ പ്രചാരണച്ചൂട് കൂടുതൽ ശക്തമാകുന്നു. തൃണമൂൽ കോൺഗ്രസ് അൻവറിന് പാർട്ടി ചിഹ്നം അനുവദിച്ചു. അൻവറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. നിലമ്പൂരിൽ പി വി അൻവറിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം നടക്കുന്നതിനിടെയാണ് മത്സരിക്കുമെന്ന പ്രഖ്യാപനം.
പോരാട്ടം മുറുകുന്നു; പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും

