എൽഡിഎഫും-യുഡിഎഫും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതോടെ ബിജെപി ക്യാമ്പുകളില്‍ അടി തുടങ്ങി. സി കൃഷ്ണ കുമാറും, ശോഭാസുരേന്ദ്രനും, കെ കുപ്പായമിട്ടതാണ് മറ്റു സംസ്ഥാനത്തു നിന്നും സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം അന്വേഷണം നടത്തുന്നതെന്നാണ് സൂചന. തുടക്കം മുതൽ കേൾക്കുന്ന ഊഹാപോഹങ്ങൾ ശക്തമായി ശോഭാസുരേന്ദ്രനും സി കൃഷ്ണകുമാറിനും അനുകാലമായി ജില്ലയിലെ നേതാക്കള്‍ പക്ഷം പിടിച്ചതാണ് നടി കുശ്ബിനെ വരെ ഇറക്ക ണോ എന്ന ആലോചന ബിജെ പിയില്‍ ശക്തമായത്.
ശോഭാസുരേന്ദ്രനെ അനുകൂലിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി നടത്തിയ പ്രതികരണം അവര്‍ക്ക് അനുകൂലമാകുമെങ്കിലും മുമ്പ് അ വര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പാലക്കാട് നി ന്നും പ്രവര്‍ത്തകരെ മലമ്പുഴയിലെ ത്തിച്ച് ശോഭയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം അട്ടിമറിച്ചതും പ്ര ചാരണ നോട്ടീസ് വരെ അച്ചടി ക്കുന്നത് തടഞ്ഞതുമെല്ലാം അന്ന് വാര്‍ത്തയായിരുന്നു.അതുകൊണ്ടുതന്നെ സംസ്ഥാന നേതൃത്വം നൽകിയ സാധ്യതാപട്ടികക്കു പുറത്തുള്ളവർ വരാനുളള സാധ്യത ഇന്നെ രാത്രിയിലും ബിജെപി ക്യാമ്പില്‍ സജീവമായി.
ബിജെപിസ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകർ അസ്വസ്ഥരാണ്. കോണ്‍ഗ്രസ് നേതാവായിരുന്ന പി സരി ന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യായതോടെ കോണ്‍ഗ്രസ് വോട്ടു കള്‍ ഭിന്നിക്കുമെന്നാണ് ബിജെ പി പ്രതീക്ഷ. അത് ഇത്തവണ മണ്ഡലത്തിൽ ബിജെപിക്ക് സാധ്യത വർധിച്ചതായി അവർ വിലയിരുത്തുന്നു.
അതിനാൽ, എത്രയും വേഗം സ്ഥാനാർഥിയെ രംഗത്തിറക്കണമെന്നും അവർ ആവശ്യപ്പെട്ടതാണ് പരസ്പരം കാലുവാരാത്ത് സ്ഥാനാര്‍ത്ഥിയെ രംഗത്തിറ ക്കാ ന്‍ സംസ്ഥാന നേതൃത്വത്തെ പ്രേ രിപ്പിക്കുന്നത്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ കഴിവുള്ള സ്ഥാനാർഥിക്ക് വിജയം ഉറപ്പെന്നാണ് നേതാക്കളുടെ അവകാശവാദം. ബെജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കോർ കമ്മിറ്റി കേന്ദ്രത്തിനു നൽകി സ്ഥാനാർഥി സാധ്യതാപട്ടിക പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, സംസ്ഥാന വൈ സ് പ്രസിഡന്റ് ശോഭാസുരേന്ദ്രൻ, സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് എന്നിവരാണ് സാധ്യതാപട്ടികയിലുളളതെന്നാണു സൂചന.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കണമെന്നു ശക്തമായ ആവശ്യമുയർന്നെങ്കിലും അദ്ദേഹം ഇന്നലെവരെ അതിന് തയ്യാറായിട്ടില്ലെന്നാണ് സൂചന.എന്നാൽ, അതിനുള്ള സാധ്യത ചർച്ചയിലുണ്ട്. സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമതീരുമാനം പാർട്ടി കേന്ദ്രകമ്മിറ്റിയുടേതാണ്. കോൺഗ്രസിലേയും സിപിഎമ്മിലെയും പുതിയ സംഭവവികാസങ്ങൾ എൻഡിഎക്ക് അനുകൂലമെന്നാണ് ബിജെപി ക്യാംപിന്റെ കണക്കുകൂട്ടൽ. സിപിഎമ്മിലെത്തിയ പി. സരിൻ ഉയർത്തിയ പ്രശ്നങ്ങളിൽ അസംതൃപ്തരായ ന്യൂനപക്ഷാംഗങ്ങൾ ഉൾപ്പെടെ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ബിജെ പി ലക്ഷ്യമിടുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറും അദ്ദേഹത്തിന്റെ നോമിനി ട്രഷറർ ഇ. കൃഷ്ണദാസിനും ബജെപിയിലെ അണികളുടെ പിന്തുണയില്ലാത്തതിനാല്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ളയാളിനാ ണ് സാധ്യതയെന്നും ബിജെപി കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു.