കേരളം വര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ ധീരമായി കേരളം അതിജീവിച്ചെന്നും ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചെന്നും ബജറ്റ് അവതരണം തുടങ്ങിയപ്പോൾ മന്ത്രി പറഞ്ഞു.
എൽഡിഎഫ് തുടർസർക്കാരിന്റെ രണ്ടാമത് പൂർണബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും. കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.
സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.കേന്ദ്രനയങ്ങള്‍ തിരിച്ചടിയായെന്നും കേരളത്തോടുള്ള അവഗണന മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചുവെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു
English Summary:The Finance Minister has started presenting the budget
You may also like this video: