കിണറ്റിൽ വീണ ഫോണെടുക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ ആൾക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്തെ പൊതുകിണറിൽ നിന്നും വെള്ളമെടുക്കുന്നതിനിടയിൽ കിണറ്റിൽ വീണ മൊബൈലും പണവും എടുക്കുന്നതിനായി കിണറ്റിലിറങ്ങിയ ഗിരീഷ് കല്ലാനിക്കൽ(45) ആണ് തിരിച്ചുകയറാൻ കഴിയാതെ കിണറ്റിലകപ്പെട്ടത്. വിവരമറിഞ്ഞ് നാട്ടുകാർ സേനയെ വിവരമറിയിച്ചതിനെത്തുടർന്ന് പേരാമ്പ്ര അസി. സ്റ്റേഷൻ ഓഫീസർ പി സി പ്രേമന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തെത്തി റെസ്ക്യൂ നെറ്റിന്റെ സഹായത്താൽ സുരക്ഷിതമായി പുറത്തെടുത്തു. അമ്പത് അടിയോളം താഴ്ചയും പകുതി ഭാഗത്തോളം വെള്ളമുള്ളതുമായ കിണറിലാണ് ഗിരീഷ് കുടുങ്ങിയത്.
കാലവർഷം ശക്തമായ സാഹചര്യത്തിൽ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നാട്ടുക്കാർക്ക് സേന നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഐ ഉണ്ണികൃഷ്ണൻ, വി കെ നൗഷാദ്, പി ആർ സത്യനാഥ്, എസ് ആർ സാരംഗ്, ഇ എം പ്രശാന്ത്, പി വി മനോജ് എന്നിവർ പങ്കാളികളായി.
English Summary: The fire brigade rescued the man who got stuck in the well after going to get the phone
You may like this video also