സിപിഐ നേതാവും ജനയുഗം കൊച്ചി യുണിറ്റ് മാനേജരുമായിരുന്ന സഖാവ് എ ശിവരാജന്റെ ഒന്നാം ചരമ വാർഷികം ജനയുഗം ആലപ്പുഴ ബ്യുറോയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. അനുസ്‌മരണ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജി കൃഷ്ണപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു . ബ്യുറോയിൽ സ്ഥാപിച്ച സഖാവ് എ ശിവരാജന്റെ ഫോട്ടോയും ചടങ്ങിൽ അനാച്ഛാദനം ചെയ്‌തു.
ബ്യുറോയിലെ ജീവനക്കാർ ചേർത്ത ജനയുഗം വാർഷിക വരിസംഖ്യയും ലിസ്റ്റും ചടങ്ങിൽ കൈമാറി . സിപിഐ മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ , എ ഐ ടി യു സി ജില്ലാ സെക്രട്ടറി ഡി പി മധു , സിപിഐ ജില്ലാ കൗൺസിൽ അംഗം ആർ അനിൽകുമാർ , അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പി ഗീത , ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ , ജില്ലാ സെക്രട്ടറി സി സുരേഷ് , ആലപ്പുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ വിനീത തുടങ്ങിയവർ പങ്കെടുത്തു . ജനയുഗം ആലപ്പുഴ ബ്യുറോ ചീഫ് ടി കെ അനിൽകുമാർ അധ്യക്ഷനായി . മാർക്കറ്റിങ് മാനേജർ സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.
English Summary: The first death anniversary of CPI leader A Sivarajan was observed
You may like this video also