Site iconSite icon Janayugom Online

‘കന്നഡ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർ സ്റ്റാർ’ ; നടി സരോജാ ദേവി അന്തരിച്ചു

കന്നഡ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. അഭിനയ സരസ്വതി, കന്നഡത്തു പൈങ്കിളി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അവർ ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്. 

1955 ൽ പുറത്തിറങ്ങിയ മഹാകവി കാളിദാസനാണ് ആദ്യചിത്രം.1958 ൽ പുറത്തിറങ്ങിയ എംജിആർ നായകനായ നാടോടി മന്നനിലൂടെയാണ് സരോജ ദേവി സൂപ്പർ താര പദവിയിലേക്ക് ഉയർന്നത്. ശിവാജി ഗണേശൻ, രാമറാവു, രാജ്‌കുമാർ തുടങ്ങിയവർക്കൊപ്പം നിരവധി ഹിറ്റുകളും വാരിക്കൂട്ടി. 

Exit mobile version