സംസ്ഥാനത്തിന്റെ വ്യവസായ നയത്തില്‍ നിര്‍മ്മിത ബുദ്ധിമുന്‍ഗണനാ വിഷയമാക്കി സമഗ്ര എഐ നയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.ജൻ എ ഐ കോൺക്ലെവ് മാതൃകയിൽ ഓഗസ്റ്റ് 24ന് റോബോട്ടിക് റൗണ്ട് ടേബിൾ സംഘടിപ്പിക്കും. രണ്ട് ദിവസം നീണ്ടു നിന്ന രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ജൻ എ ഐ കോൺക്ലവിന് കൊച്ചിയിൽ സമാപനം.
സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സർക്കാരിന്റെ കോൺക്ലേവ് നയ പ്രഖ്യാപനത്തോടെയാണ് കൊച്ചിയിൽ നടന്ന രണ്ട് ദിവസം നീണ്ട രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജനറേറ്റീവ് എ ഐ കോൺക്ലേവ് സമാപിച്ചത്.എ ഐ അധിഷ്ഠിത മേഖലകളിൽ സർക്കാരിന്റെ പൂർണ പിന്തുണയും നയ പ്രഖ്യാപനം ഉറപ്പ് നൽകുന്നു. ഐ ടി ഭീമൻ ഐബി എമ്മുമായി സഹകരിച്ചു എ ഐ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാനും തീരുമാനമുണ്ട്. ഓഗസ്റ്റ് 24 ന് കൊച്ചിയിൽ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
റോബോട്ടിക്സ് ഉൾപ്പെടെ 12 വിവിധ മേഖലകളിലും റൗണ്ട് ടേബിൾ നടത്തും. ഐ ബി എമ്മുമായി ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ ജൻ എ ഐ കോൺക്ളവിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ അടക്കം രണ്ടായിരത്തിലധികം പേരാണ് പങ്കെടുത്തത്.ലോകത്തിലെ എല്ലാ മേഖലകളിലുമുള്ള എ ഐ വിദഗ്ധരാണ് സെക്ഷനുകൾ നയിച്ചത്.
ചോദ്യോത്തര വേളകളും ഡെമോൺസ്ട്രഷനുകളും സമ്മേളനം ആകർഷകമാക്കി. പുതിയ പാതകളിൽ കേരളത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ കോൺക്ലേവിനായെന്നും മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്നും വിലയിരുത്തിയാണ് കോൺക്ലേവ് അവസാനിക്കുന്നത്.
English Summary:
The first International Gen AI Conclave concludes today
You may also like this video: