Site iconSite icon Janayugom Online

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ കരട് വോട്ടര്‍ പട്ടിക : രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗം ഇന്ന്

സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടി യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വച്ച് ചേരുന്ന യോഗത്തിൽ ഇതുവരെയുള്ള പോരായ്മകൾ പ്രതിനിധികൾ അറിയിക്കും. നിലവിലെ പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ വ്യക്തമാക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24,08,503 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരമുണ്ട്. ശേഷം ഫെബ്രുവരി 14 വരെ ഹിയറിങുകളും പരിശോധനകളും നടക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

അതേസമയം, 2025 ഒക്ടോബർ 27ലെ വോട്ടർപട്ടിക പ്രകാരം 2,78,50,855 വോട്ടർമാരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ എസ്ഐആറിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയാക്കി പ്രസിദ്ധപ്പെടുത്തിയ കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാർ മാത്രമാണ് ഇടം നേടിയിട്ടുള്ളത്.അതായത് 24,08,503 പേർ വോട്ടർ പട്ടികക്ക് പുറത്തായി. ഒരു മാസമാണ് ഇതിൽ പരാതികൾ നൽകാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ളത്. ഈ സമയം ഉപയോഗിച്ച് വോട്ടർപട്ടികക്ക് പുറത്തു പോയവരെ തിരികെ പട്ടികയിലേക്ക് ഉൾപ്പെടുത്താനുള്ള നടപടികളിലേക്ക് കടക്കാൻ രാഷ്ട്രീയപാർട്ടികള്‍ തീരുമാനിച്ചിരുന്നു. ഇതിനായി താഴെ തട്ടിൽ നിന്ന് പ്രവർത്തനം ആരംഭിക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു.

Exit mobile version