യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പോളിങ് അവസാന ഘട്ടത്തിലേക്ക് കടക്കവേ ആദ്യ ഫലസൂചനകളിൽ ട്രംപിന് മുന്നേറ്റം. നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന,കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. സ്വിങ്ങ് സ്റ്റേറ്റായ ജോർജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോർട്ട്. 3 ഇലക്ടറൽ വോട്ടുകളുള്ള വെർമോണ്ട് സംസ്ഥാനത്ത് കമല ഹാരിസിനാണ് ജയം.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബൈഡൻ നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമേ കമലയ്ക്ക് ഇവിടം നേടാനായുള്ളൂ. ന്യൂ ജേഴ്സി, ന്യൂ ഹാംപ്ഷയർ, കണക്റ്റിക്കട്ട്, മേരിലാന്റ്, മസാച്യുസിറ്റ്സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിലും കമല ജയിച്ചു.11 ഇലക്ടറൽ വോട്ടുകളുള്ള ഇൻഡ്യാനയിൽ, ബാലറ്റുകൾ എണ്ണുമ്പോൾ ട്രംപിന് 61.9% വോട്ടുകൾ ലഭിച്ചു. 2020നേക്കാThe first results of the US presidential election are in favor of Trump; Kamalak wins in Vermontൾ ഇവിടം ട്രംപ് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. 8 ഇലക്ടറൽ വോട്ടുകളുള്ള കെന്റക്കിയിലും 60 ശതമാനത്തിലധികം വോട്ടുകൾ നേടി ട്രംപ് തന്നെയാണ് മുന്നേറുന്നത്.
വെസ്റ്റ് വിജീനിയയിൽ ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു.നിലവിലെ കണക്കുകൾ പ്രകാരം 10 സംസ്ഥാനങ്ങളിൽ ട്രംപും, 7 സംസ്ഥാനങ്ങളിൽ കമലയും വിജയിച്ചു. 24 കോടി ജനങ്ങൾക്കാണ് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരുന്നത്. ഏർളി വോട്ടിങ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തി.