2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. ‘റിംഗ് ഓഫ് ഫയർ’ അഥവാ വലയസൂര്യഗ്രഹണം എന്നറിയപ്പെടുന്ന സൂര്യഗ്രഹണമാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ ഒരേ രേഖയിൽ വരുമ്പോൾ, ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൂടി സഞ്ചരിച്ച് സൂര്യനെ ഭാഗികമായി മറയ്ക്കുന്നതാണ് സൂര്യഗ്രഹണം.
ഇന്ത്യയിൽ നിന്നും ഈ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഗ്രഹണത്തിന്‍റെ പ്രധാന പാത തെക്കൻ അർദ്ധഗോളത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഗ്രഹണസമയത്ത് ഇന്ത്യയിൽ സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കും ഉണ്ടാകുക. അന്‍റാർട്ടിക്കയിലാണ് വളയസൂര്യഗ്രഹണത്തിന്‍റെ കാഴ്‌ച പരമാവധി ദൃശ്യമാകുക. പ്രത്യേകിച്ച് കോൺകോർഡിയ സ്റ്റേഷൻ, മിർനി സ്റ്റേഷൻ തുടങ്ങിയ ഗവേഷണകേന്ദ്രങ്ങളിൽ നിന്ന് ഈ അപൂർവ ദൃശ്യം കാണാനാകും. ഈ പ്രദേശങ്ങളിൽ എത്തിച്ചേരുക എന്നത് അത്യന്തം ദുർഗമമായതിനാൽ വളരെ കുറച്ച് ആളുകൾക്കേ നേരിട്ട് കാണാനാകൂ. വിനോദസഞ്ചാര സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ല.
2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17ന്

